Hot Posts

6/recent/ticker-posts

കെണികളുടെയും ചതികളുടെയും കൂടി ലോകമാണ് സൈബർ ഇടം: ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനോയ് തോമസ്


പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പോക്സോ ആക്റ്റിനെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും സെമിനാർ നടന്നു. ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. 

കൗമാരക്കാലത്ത്, അറിവില്ലായ്മകൊണ്ടും മറ്റുള്ളവരുടെ പ്രേരണയാലും പല വിദ്യാർത്ഥികളും ഇത്തരം കുറ്റങ്ങളിൽ പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ ഇടം കെണികളുടെയും ചതികളുടെയും കൂടി ലോകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 






വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ഇൻറർനെറ്റും മൊബൈൽ ഫോണും നമ്മുടെ ഭാവിയെ ഇരുട്ടിലേക്ക് നയിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. 


സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജിമോൻ ജോസ് വട്ടപ്പലം, റെജി സക്കറിയാസ്, ജിതിൻ പി മാത്യു, ജോർജ് തോമസ്, ജിജു ജോസഫ്, ബെന്നി സേവ്യർ എന്നിവർ സംസാരിച്ചു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു