Hot Posts

6/recent/ticker-posts

സോപാനസംഗീതത്തിൽ ഏകദിന സെമിനാർ നടന്നു




പാലാ: രാമപുരം പത്മനാഭമാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ' സോപാനസംഗീതം- ഒരു ശാസ്ത്രീയ വിശകലനം'എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടന്നു. 


രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന സെമിനാർ പ്രശസ്ത നാദസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു. 
ക്ഷേത്ര വാദ്യകലാചാര്യൻ കുടമാളൂർ മുരളീധര മാരാർ മുഖ്യ പ്രഭാഷണം നടത്തി. 


സോപാന സംഗീത വിദഗ്ദരായ  അമ്പലപ്പുഴ വിജയകുമാർ, കൊട്ടാരം സംഗീത് മാരാർ,പന്തളം ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.


സമ്മേളനത്തിൽ പ്രശസ്ത സോപാനസംഗീത കലാകാരന്മാരായ  കാവിൽ ഉണ്ണികൃഷ്ണ വാര്യർ, തൃക്കാമ്പുറം ജയൻമാരാർ, ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, രാമപുരം ക്ഷേത്രം ട്രസ്റ്റിയും കവിയുമായ നാരായണൻ കാരനാട്ട്, പത്ഭനാഭ മാരാർ വാദ്യകലാകേന്ദ്രം ഭാരവാഹികളായ പ്രാസാദ് മാരാർ, ശ്രീകുമാർ പിഷാരടി, മനോജ് മാരാർ,സുമേഷ് മാരാർ, മനുമോഹൻ തുടങ്ങിയവർ സംസാരിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു