Hot Posts

6/recent/ticker-posts

കോവിഡിനെ നേരിടാൻ പന്നികളിലെ ‘പെപ്റ്റൈഡ്’


representative image

ഇനിയൊരു കോവിഡ് വ്യാപനമുണ്ടായാൽ പന്നികളിലെ പ്രത്യേകതരം പെപ്റ്റൈഡ് സഹായകരമായേക്കും. കോവിഡിനെ നേരിടാൻ പ്രോട്ടീനുകളുടെ ഈ അടിസ്ഥാന ഘടകത്തിന് കഴിയുമെന്നാണ് ​ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്.  


ഇതുപയോഗിച്ചുണ്ടാക്കുന്ന മരുന്നു കോവിഡിന്റെ ഏതുതരം വകഭേദത്തെയും പ്രതിരോധിക്കുമെന്നു യുഎസിലെ എമറി സർവകലാശാലയിലെ മലയാളി പ്രഫസർ ഡോ. ജോഷി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതീക്ഷിക്കുന്നു. 




കോവിഡ് എന്തുകൊണ്ട് പന്നികൾക്കു പിടിപെട്ടില്ലെന്ന അന്വേഷണമാണ് ഇവയിലെ കാത്തലിസിഡിൻ പെപ്റ്റൈഡിലേക്കു ഗവേഷണമെത്തിച്ചത്. മനുഷ്യരുടേതു മുതൽ പാമ്പിന്റെയും പൂച്ചയുടെയും വവ്വാലിന്റെയും വരെ പെപ്റ്റൈഡുകൾ സംഘം പരിശോധിച്ചു.



വളർച്ചാഘട്ടത്തിൽ പന്നികൾക്കു സംഭവിക്കുന്ന മാറ്റങ്ങളുടെ ഭാഗമാണ് ശക്തമായ പ്രതിരോധ ശേഷിയുള്ള പെപ്റ്റൈഡുകളുടെ സാന്നിധ്യം. കോശത്തിലേക്കുള്ള വൈറസുകളുടെ പ്രവേശനം തടയുകയാണു പെപ്റ്റൈഡുകൾ ചെയ്യുന്നത്.

പന്നികളിലെ പെപ്റ്റൈഡിനെ കൂടുതൽ ഫലപ്രദമാക്കാൻ നേരിയ മാറ്റങ്ങൾ വരുത്തി മാൻഡരിൻ ഭാഷയിൽ യോദ്ധാവ് എന്നർഥം വരുന്ന ‘യോങ്ഷി’എന്ന നിർമിത പെപ്റ്റൈഡിനും ഇവർ രൂപം നൽകി. 

കൊറോണയുടെ ഏറ്റവും പുതിയ വകഭേദത്തിനെതിരെ വരെ യോങ്ഷി പ്രതിരോധം തീർത്തു. കോവിഡിനു മുൻപു ഭീഷണിയുയർത്തിയ സാർസ്, മെർസ് എന്നിവയ്ക്കെതിരെയും ഇതു ഫലപ്രദമായി. 

വൈറസ് ബാധ തടയാൻ നൽകുന്ന വാക്സീനെക്കാൾ, യോങ്ഷി നിർമിത പെപ്റ്റൈഡിനെ മരുന്നു രൂപത്തിലാക്കി നൽകുന്നതു ഗുണം ചെയ്യുമെന്നാണ് ഇവരുടെ വാദം. ഇതിനുള്ള ഗവേഷണത്തിലാണ് സംഘമിപ്പോൾ. 

മരുന്നുരൂപത്തിലാക്കി മൂക്കിലൂടെ സ്പ്രേ ചെയ്തു നൽകാനുള്ള സാധ്യതയാണു സംഘം പരിശോധിക്കുന്നത്. ചെന്നിത്തല സ്വദേശിയായ ഡോ. ജോഷി 1999 മുതൽ എമറി സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിനിൽ ഇമ്യൂണോളജി അധ്യാപകനാണ്. 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്