Hot Posts

6/recent/ticker-posts

ഒറ്റമഴയ്ക്ക് പുഴയായി ചാത്തപ്പുഴ, വെള്ളക്കെട്ടിന് പരിഹാരമാകാതെ ഓട നിർമാണം


ചാത്തപ്പുഴയിൽ വ്യാഴാഴ്ച ഉണ്ടായ വെള്ളക്കെട്ട് 

ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ചാത്തപ്പുഴയിൽ വ്യാഴാഴ്ച പെയ്ത മഴയിൽ ഉണ്ടായത് അതിരൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരമായി പുതിയതായി ഇവിടെ ഓട നിർമ്മിച്ചത് അടുത്തകാലത്താണ്. വ൪ഷങ്ങളുടെകാത്തിരിപ്പിനും മുറവിളികൾക്കും ശേഷമാണ് ഇവിടെ ഓട നിർമ്മിച്ചത് 

പുഴയല്ല..ചാത്തപ്പുഴ!, വെള്ളക്കെട്ടിന്റെ ദൃശ്യം

നിർമാണം ആരംഭിച്ചപ്പോൾ തന്നെ കലുങ്കു​കൾ തുറക്കാതെ ഓട നിർമ്മിച്ചാൽ വെള്ളക്കെട്ടിന് പരിഹാരമാവില്ല എന്ന ആക്ഷേപം ശക്തമായിരുന്നു. ഈ വിമർശനങ്ങൾ ശരി വയ്ക്കുന്നതാണ് ഇപ്പോൾ ഇവിടെ നിന്നുള്ള കാഴ്ചകൾ. ഒരു പുഴ പോലെയാണ് റോഡിന്റെ ഈ ഭാ​ഗം മണിക്കൂറുകളോളം കിടന്നത്. 










ഇവിടെ നിർമ്മിച്ച ഓട കൊണ്ട് യാതൊരു പ്രയോ​ജനവും ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണിത്. ചെറുവാഹനങ്ങൾ പോയിട്ട് വലിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. കാൽനടയാത്രയുടെ കാര്യം പിന്നെ പറയേണ്ടതില്ല. വാ​ഗമൺ ഭാ​ഗത്ത് നിന്ന് വരുന്ന ബസുകൾ കാത്ത് നിൽക്കുന്ന ബസ് സ്റ്റോപ്പ് കൂടിയാണ് ഇത്. 





പ്രദേശം വെള്ളക്കെട്ട് ഇല്ലാതെ


മഴ പെയ്താൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വെള്ളക്കെട്ട് ഉണ്ടാകുന്ന ഇവിടെ മഴ സമയത്ത് ബസ് കാത്ത് നിൽക്കാനും സാധ്യമല്ല. തുലാമഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ദിവസവും ഇത് തന്നെയാണ് ഇവിടുത്തെ സ്ഥിതി. ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. കലുങ്ക് പൊളിച്ച് പണിയണമെന്നും ആവശ്യം ഉയരുകയാണ്.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു