Hot Posts

6/recent/ticker-posts

കേരളം കാത്തിരുന്ന ശിക്ഷാവിധി; ആലുവ കൊലപാതക കേസിൽ അസ്ഫാക് ആലത്തിന് വധശിക്ഷ


ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശിശു ദിനത്തിലാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഒരു ക്രൂരകൊലപാതകത്തിൽ പ്രതിക്ക് വധശിക്ഷ വിധിക്കുന്നത്.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. ജൂലൈ 28നാണ് ബിഹാർ സ്വദേശികളുടെ അഞ്ച് വയസ്സുകാരി മകളെ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടന്നത്. 30 ദിവസത്തിൽ കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ 4ന് കേസിലെ വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് മിന്നൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കി. 





തെളിഞ്ഞ കുറ്റങ്ങളിൽ മൂന്നെണ്ണത്തിന് പരമാവധി വധശിക്ഷ വരെ ലഭിച്ചേക്കാം. അസ്ഫാക് ആലത്തിന് മനഃസാക്ഷിയില്ലെന്നും വധശിക്ഷ തന്നെ വിധിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ പ്രതിക്ക് 28 വയസ്സ് മാത്രമേയുള്ളുവെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു