Hot Posts

6/recent/ticker-posts

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു



പാലാ : കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി  പാലാ സെന്റ് തോമസ് കോളേജിലെ ലഹരി വിരുദ്ധ പ്രവർത്തന സേനയായ ആസാദ് സേനയിലെ അംഗങ്ങളായ എൻ.സി.സി. നേവൽ വിഭാഗം കേഡറ്റ്സും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തതമായി ചേർന്ന്   ലഹരി വിരുദ്ധ റാലിയും ദീപശിഖാ പ്രയാണവും സംഘടിപ്പിച്ചു.


കോളേജ് അങ്കണത്തിൽ നടന്ന ബോധവത്കരണ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജെയിംസ് ജോൺ മംഗലത്ത് യുവതലമുറയെ ലഹരിയുടെ  ഉപയോഗം മൂലമുള്ള മഹാ വിപത്തിനേക്കുറിച്ച് ബോധവാൻമാരാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.     


കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഡേവിസ് സേവ്യറിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിൽ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും കെ.എച്ച്.ആർ.എസ് സംഘടനയിലെ ഭാരവാഹികളും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജയിംസ് ജോൺ കത്തിച്ച് നൽകിയ ദീപശിഖ  എൻ.സി.സി. നേവൽ വിഭാഗം പി.ഒ.സിമാരായ അഭിഷേക് മഹാദേവൻ, അനന്തകൃഷ്ണൻ  എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി.


വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോളേജ്  അങ്കണത്തിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ ദീപശിഖാ പ്രയാണവും റാലിയും പാലാ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള സൺസ്റ്റാർ റസിഡൻസി അങ്കണത്തിൽ അവസാനിച്ചു.   


ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റ് തോമസ് കോളേജ് എൻ.സി.സി. നേവൽ വിഭാഗം കേഡേറ്റ്സ് അവരിപ്പിച്ച ഫ്ലാഷ് മോബും  ലഹരി വിരുദ്ധ സന്ദേശം പകർന്ന് നൽകുന്ന റാലിയും ഏറെ ശ്രദ്ധേയമായി.കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, എൻ.സി. സി. നേവൽ വിഭാഗം എ. എൻ. ഒ. സബ് ലഫ്റ്റണന്റ് ഡോ. അനീഷ് സിറിയക്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ്കുട്ടി, പാലാ യൂണിറ്റ് പ്രസിഡന്റ്‌ ബിനോയ്‌ വി ജോർജ്, പാലാ യൂണിറ്റ് സെക്രട്ടറി ബിബിൻ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ബേബി ഒമ്പള്ളി പാലാ യൂണിറ്റ് പേട്രൺ സി ടി ദേവസ്യ എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച്  സംസാരിക്കുകയും  ചെയ്തു.  

സെന്റ് തോമസ് കോളേജ് എൻ.സി.സി നേവൽ വിഭാഗം പി.ഒ.സിമാരായ അഭിഷേക് മഹാദേവൻ,അനന്തകൃഷ്ണൻ ജെ, ശരത് ആർ ദേവ് എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു