Hot Posts

6/recent/ticker-posts

ബാങ്ക് ജീവനക്കാരുടെ ശമ്പളം കൂട്ടാൻ തീരുമാനം


representative image

കോഴിക്കോട്: ബാങ്ക് ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (എ.ബി.എ.) ജീവനക്കാരുടെ സംഘടനയും തമ്മിലുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് 15 ശതമാനം ശമ്പളവര്‍ധനവിന് ധാരണയായത്. 


ജീവനക്കാരുടെ യൂണിയനുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം മികച്ച ശമ്പളവര്‍ധന ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കമുള്ള ചില പൊതുമേഖലാബാങ്കുകള്‍ ഒക്ടോബര്‍ (മൂന്നാം പാദം) മുതല്‍ തന്നെ 15 ശതമാനം ശമ്പളവര്‍ധന നടപ്പാക്കാനുള്ള ഫണ്ട് നീക്കിവച്ചു കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


സമീപകാലത്ത് ബാങ്കുകളുടെ ലാഭത്തിലുണ്ടായ വര്‍ധനവ്, കൊവിഡ്കാല പ്രവര്‍ത്തനം, സര്‍ക്കാര്‍ പദ്ധതികളില്‍ കാര്യക്ഷമമായി നടപ്പാക്കല്‍, വായ്പാതിരിച്ചടവിലുണ്ടായ വര്‍ധന എന്നിവയ്ക്കായി ജീവനക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന ശമ്പളപരിഷ്‌കരണത്തിന് അര്‍ഹതയുണ്ടെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വാദിക്കുന്നത്. ഏഴു വര്‍ഷത്തിനിടെ ഇടപാടുകളില്‍ 33 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.


മൂന്ന് വര്‍ഷത്തെ നിരന്തര ചര്‍ച്ചയ്‌ക്കൊടുവില്‍ 2020-ലാണ് അവസാന ശമ്പളപരിഷ്‌കരണം ബാങ്കിങ് മേഖലയില്‍ നടപ്പാക്കിയത്. വരാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പാക്കാനാണ് സാധ്യത. 


ബാങ്ക് പ്രവൃത്തി അഞ്ച് ദിവസമാക്കാനുള്ള നിര്‍ദേശത്തെയും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിന്റെയും ആര്‍ബിഐയുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ അന്തിമതീരുമാനമെടുക്കൂ. 2015-ലെ പത്താം ബൈപാര്‍ട്ടൈറ്റ് സെറ്റില്‍മെന്റ് പ്രകാരം, നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ അവധിയാണ്. എന്നാല്‍, ഞായറാഴ്ചയ്‌ക്കൊപ്പം എല്ലാ ശനിയാഴ്ചകളും അവധിദിനമായി പ്രഖ്യാപിക്കണമെന്നാണ് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യം. എന്നാല്‍ അവധി നിര്‍ദേശം സര്‍ക്കാരും ആര്‍ബിഐയും അംഗീകരിക്കുകയാണെങ്കില്‍, ദൈനംദിന പ്രവൃത്തി സമയം 45 മിനിറ്റ് കൂടി നീട്ടാനും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു