Hot Posts

6/recent/ticker-posts

കേരളപ്പിറവി ദിനം രക്തദാനത്തിലൂടെ ആഘോഷിച്ച് വിളക്കുമാടം ഹയർ സെക്കണ്ടറി സ്കൂൾ



പൈക : വിളക്കുമാടം സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും  നടത്തി. ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റിന്റേയും എച്ച് ഡി എഫ് സി ബാങ്കിന്റെയും പൈക ഇംപാക്ട് ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് രക്തദാന പരിപാടി നടത്തിയത്. 


കേന്ദ്ര - കേരള സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് കേരളപ്പിറവി ദിനാഘോഷവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും നടത്തിയത്. 






വിളക്കുമാടം സെന്റ് സേവ്യഴ്സ് പള്ളി പാരീഷ്ഹാളിൽ  നടന്ന സമ്മേളനവും രക്തദാന ക്യാമ്പും മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോസഫ് പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.


സമ്മേളനത്തിൽ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും  പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. 


ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, ഗ്രാമപഞ്ചായത്ത് മെമ്പർ സോജൻ തൊടുക, പിറ്റിഎ പ്രസിഡന്റ് ബിജോയി ഈറ്റത്തോട്ട്,  ലയൺസ് ക്ലബ് പ്രസിഡന്റ് ജോസ് വെട്ടൂർ, കെ എ ജോസഫ്, ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ജോമി സന്ധ്യാ, തോമാച്ചൻ പാലക്കുടി, എച്ച് ഡി എഫ് സി ബാങ്ക് സീനിയർ മാനേജർ പ്രദീപ് ജി നാഥ്, സ്റ്റാഫ് സെക്രട്ടറി ജോർജ്കുട്ടി ജോസഫ്, ഡോക്ടർ കെവിൻ മാത്യു തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ആൽഫിൻ എസ് എച്ച്,  ഗൈഡ് ക്യാപ്റ്റൻ നിമ്മി കെ ജയിംസ്, സ്കൗട്ട് മാസ്റ്റർ അനിലാ സിറിൾ, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, സിസ്റ്റർ ഫ്രാൻസിൻ എഫ് സി സി എന്നിവർ  ആശംസകൾ അർപ്പിച്ചു.

67ാം മത് കേരളപ്പിറവിയെ അനുസ്മരിച്ച് അറുപത്തേഴ് പേർ  രക്തം ദാനം ചെയ്തു. വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും അദ്ധ്യാപകരും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. ലയൺസ് - എസ് എച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഫുഡ് ഫെസ്റ്റും നടന്നു.
Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്