Hot Posts

6/recent/ticker-posts

ലീഫി ഒയസിസ് കഫേ ഉദ്ഘാടനം ചെയ്തു



ചേർപ്പുങ്കൽ: ബി വി എം കോളേജ് കാമ്പസിൽ 'ലീഫി ഒയസിസ് കഫേ' എന്ന പേരിൽ ഓപ്പൺ കിച്ചനും ടീ സ്റ്റാളും പ്രവർത്തനം ആരംഭിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടന ച‌ടങ്ങിൽ അധ്യക്ഷത വഹിച്ചു.


ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ജോർജുകുട്ടി വട്ടോത്ത് ബർസാർ റവ. ഫാ. റോയി മലമാക്കലിന് സ്പെഷ്യൽ ടീ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ ക്യു എ സി കോഡിനേറ്റർ ജെഫിൻ ജോസ്, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ, 
വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. 


കോളേജ് മെയിൻ ഗേറ്റിനു സമീപമുള്ള 'യോലോ പാർക്കിൽ' സ്ഥാപിതമായിരിക്കുന്ന കഫേയിൽ വിവിധ തരം ചായകൾ, ബജികൾ മുതലായവ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. 


രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന കഫേ തുറന്ന ചർച്ചകൾ, സംവാദങ്ങൾ മുതലായവയിലൂടെ വിദ്യാർത്ഥികളുടെ വ്യക്‌തിത്വവികസനത്തിനുള്ള
വേദിയാകും. 


ക്ലാസ് മുറികളിലെ പഠനം കൊണ്ടു മാത്രം വിദ്യാഭ്യാസം
പൂർണ്ണമാകില്ലെന്നും വിദ്യാർത്ഥികളിൽ പരസ്പര ബഹുമാനം, സഹിഷ്ണുത, സൗഹാർദ്ദം, സഹവർത്തിത്വം, സാഹോദര്യം മുതലായ ഗുണങ്ങൾ വളർത്തുന്നതിൽ കഫേ കാര്യമായ പങ്കു വഹിക്കുമെന്നും
അധികാരികൾ പറഞ്ഞു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു