Hot Posts

6/recent/ticker-posts

ക്യാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം ഉടൻ: മന്ത്രി ആർ ബിന്ദു



കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സമിതി രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കുസാറ്റ് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തുമെന്നും മന്ത്രി അറിയിച്ചു.

എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.രാജശ്രീ എം.എസ്‌ (മുൻ വൈസ് ചാൻസലർ), സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മേധാവി ഡോ.ബൈജു കെ.ആർ എന്നിവരടങ്ങിയതാണ് സമിതി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.





കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക്ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു വിദ്യാർത്ഥികളും ഒരു സന്ദർശകനും മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ക്യാമ്പസുകളിൽ സമാനമായ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പൊതു നിർദ്ദേശങ്ങൾ ഉൾപ്പെട്ട പെരുമാറ്റച്ചട്ടമാണ് സമിതി തയ്യാറാക്കുക എന്ന് മന്ത്രി അറിയിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു