Hot Posts

6/recent/ticker-posts

ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി ജയിച്ചശേഷം എതിർപാർട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റം: ഹൈക്കോടതി



കൊച്ചി: ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എതിർപാർട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റമായി കണക്കാക്കുന്നതിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ആലപ്പുഴ വെളിയനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. ഡി.സി.സി പ്രസിഡന്റായിരുന്ന എം.ലിജുവായിരുന്നു ഹർജിക്കാരൻ.

2015-ൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച് സി.പി.എം പിന്തുണയോടെ പ്രസിഡന്റായത് കൂറുമാറ്റമാണെന്നാണ് കോടതി വിലയിരുത്തിയത്. ആദ്യ കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സജീവിന്റെ കാലാവധി കഴിഞ്ഞപ്പോൾ കേരള കോൺഗ്രസ് പ്രതിനിധിയായ സാബു ചാക്കോ പ്രസിഡന്റായി. സാബുവിനെതിരേ സി.പി.എം 2019 സെപ്റ്റംബർ 27-ന് കൊണ്ടുവന്ന അവിശ്വാസത്തെ സജീവ് പിന്തുണച്ചു. ഡി.സി.സി പ്രസിഡന്റായിരുന്ന ലിജു നൽകിയ വിപ്പ് ലംഘിച്ചായിരുന്നു ഇത്. തുടർന്ന് സി.പി.എം പിന്തുണയോടെ പ്രസിഡന്റുമായി.


സജീവിനെ അയോഗ്യനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയെങ്കിലും വിപ്പ് നൽകിയത് നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാർട്ടിയാണ് പുറത്താക്കിയത് എന്നതടക്കമുള്ള സജീവിന്റെ വാദം കോടതി തള്ളി.


കൂറുമാറ്റ നിരോധന നിയമപ്രകാരം ഇനി ആറു വർഷത്തേക്ക് സജീവിന് മത്സരിക്കാനാകില്ല. നിലവിൽ വെളിയനാട് ഗ്രാമപ്പഞ്ചായത്തിലെ സി.പി.എമ്മിന്റെ വൈസ് പ്രസിഡന്റായ അഡ്വ.ടി.ആസഫലിയാണ് ഹർജിക്കാരനായി ഹാജരായത്.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു