Hot Posts

6/recent/ticker-posts

ഇറച്ചിക്കടയിൽ ചത്ത കോഴികളെ ഇറക്കി: നാട്ടുകാർ പിടികൂടി; കട അടച്ചുപൂട്ടിച്ചു!


തിരുവനന്തപുരം: ഇറച്ചിക്കടയിൽ ചത്ത കോഴികളെ ‍ ഇറക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. കുളത്തൂര്‍ ജങ്ഷനിലേ ബര്‍ക്കത്ത് എന്ന് പേരുള്ള കടയിലേക്കാണ് ചത്ത കോഴികളെ കൊണ്ടുവന്നത്. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. നെടുമങ്ങാട് ഫാമില്‍ നിന്നാണ് കോഴികളെ എത്തിച്ചത്. 

നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. നഗരസഭ ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. കോഴികളെ കൊണ്ടുവന്ന ലോറി പിടിച്ചെടുത്ത് തുമ്പ സ്റ്റേഷനിലേക്ക് മാറ്റി. ചത്ത കോഴികളെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു എന്ന പരാതി നേരത്തെ തന്നെ നിലനിന്നിരുന്നു. 


ജീവനുള്ള കോഴികളേക്കാള്‍ തുച്ഛമായ വിലയ്ക്കാണ് ചത്ത കോഴികളെ ഫാമുകാര്‍ കടക്കാര്‍ക്ക് നല്‍കുക. ജീവനുള്ള കോഴിയെ അറുക്കുന്നതിനോടൊപ്പം ചത്ത കോഴികളെക്കൂടി ചേര്‍ത്ത് വില്‍പ്പന നടത്തുന്നുവെന്ന പരാതി വ്യാപകമാണ്. ഇത്തരം പരാതികള്‍ നിലനിൽക്കുന്നതിനിടെയാണ് കുളത്തൂരിൽ ചത്ത കോഴിയെ പിടികൂടിയിരിക്കുന്നത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ