Hot Posts

6/recent/ticker-posts

പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും

പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ഇന്ന് (വെള്ളി) നടക്കും. പതിനെട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 
നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.  നീലൂർ മലങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ റോഡ് നിർമ്മാണത്തിന് കാലതാമസം നേരിട്ടു. പ്രവിത്താനം പള്ളിയിലേക്കും മൂന്നു സ്കൂളുകളിലേക്കും എത്തുന്ന വാഹനങ്ങൾക്ക് റോഡ് മുഴുവൻ വീതിയിലും ടാർ ചെയ്തിരിക്കുന്നതിനാൽ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കാൻ കഴിയും. 
ഇന്ന് (വെള്ളി) വൈകുന്നേരം 4.30ന് പ്രവിത്താനംപള്ളി ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ മാണി എം.പി നവീകരിച്ച റോഡിൻറെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തും.  
പ്രവിത്താനം ഫൊറോന പള്ളി വികാരി ഫാദർ ജോർജ് വേളൂപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടോമി, അനസ്യ രാമൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ചെറുവള്ളിൽ, ലിസമ്മ ബോസ്, ജെസ്സി ജോസ്, സ്മിത ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. 




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍