Hot Posts

6/recent/ticker-posts

റോബിൻ ബസിനെ തമിഴ്നാട്ടിൽ തടഞ്ഞു; ആർടിഒ ഓഫിസിലേക്ക് മാറ്റാൻ നിർദേശം


രണ്ടാം ദിവസവും മോട്ടർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞതിനു പിന്നാലെ, റോബിൻ ബസിനെ തമിഴ്നാട്ടിലും തടഞ്ഞു. വാളയാർ അതിർത്തി കടന്നെത്തിയ ബസിനെ തമിഴ്നാട് ആർടിഒ ആണ് തടഞ്ഞത്. ബസിന്റെ രേഖകൾ പരിശോധിക്കാനാണ് തടഞ്ഞതെന്നാണ് വിവരം. ബസ് ഗാന്ധിപുരം ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാൻ നിർദേശം നൽകി. 


പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന റോബിൻ ബസിനെ ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ വച്ച് എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു‌. പെർമിറ്റ്‌ ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയയ്‌ക്കുകയായിരുന്നു.




ഇന്നലെ, 40 സീറ്റിന് 800 രൂപ വീതം 32,000 രൂപ തമിഴ്നാട് ടാക്സും അതു മുൻകൂട്ടി അടയ്ക്കാത്തതിന് 32,000 രൂപ പിഴയും ഉൾപ്പെടെ 70,410 രൂപ വാളയാറിനു സമീപം ചാവടി ചെക്പോസ്റ്റിൽ തമിഴ്നാട് മോട്ടർ വാഹന വകുപ്പും ഈടാക്കിയിരുന്നു. 


പാലാ ഇടമറുക് പാറയിൽ ഗിരീഷിന്റെ റോബിൻ എന്ന ബസിനെ ഇന്നലെ എംവിഡി ഉദ്യോഗസ്ഥർ നാലിടത്ത് തടഞ്ഞ് പിഴയിട്ടു. കേന്ദ്ര നിയമമനുസരിച്ച് അഖിലേന്ത്യ പെർമിറ്റ് കിട്ടിയ ബസിനെതിരെ പെർമിറ്റ് ലംഘനത്തിന്റെ പേരിലാണ് കേരള മോട്ടർ വാഹന വകുപ്പ് അഞ്ചിടത്ത് 7500 രൂപ വീതം 37,500 രൂപ പിഴയിട്ടത്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു