Hot Posts

6/recent/ticker-posts

ഗതകാല സ്മരണകൾ ഉണർത്തിയ കേരളപ്പിറവി ദിനാഘോഷം പ്രവിത്താനം സെൻ്റ് മൈക്കിൾസ് സ്കൂളിൽ



67 മത് കേരളപ്പിറവി ദിനം വ്യത്യസ്തമായ രീതിയിൽ പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആഘോഷിച്ചു. ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പഴയകാല വീട്ടുപകരണങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം ശ്രദ്ധേയമായി. 


പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ളതും കേട്ടറിവ് മാത്രമുള്ളതുമായ പല ഉപകരണങ്ങളും നേരിൽ കണ്ടപ്പോൾ കുട്ടികൾക്ക് അത് കൗതുകമായി.
67 കുട്ടികൾ 67 മീറ്റർ നീളം വരുന്ന ഒറ്റ ക്യാൻവാസിലേക്ക് കേരളത്തിൻറെ ദൃശ്യഭംഗി പകർത്തിയത് ആഘോഷത്തിന് മാറ്റുകൂട്ടി.


സമീപ സ്കൂളുകളിലെ വിദ്യാർത്ഥികൾ, മാതാപിതാക്കൾ, ജനപ്രതിനിധികൾ, മുതലായവർ പ്രദർശനവും ചിത്രരചനയും വീക്ഷിക്കാൻ എത്തിയിരുന്നു. കേരളപ്പിറവി ദിനത്തിൽ സ്കൂൾ നടത്തിയ വ്യത്യസ്തമായ ആഘോഷങ്ങൾ മാതൃകാപരവും അനുകരണീയവും ആണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അഭിപ്രായപ്പെട്ടു. 


പ്രവിത്താനം സെൻ്റ് മൈക്കിൾസ് സ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ സ്കൂളിലെ പൂർവവിദ്യാർഥിനി എന്നുള്ള നിലയിൽ തനിക്ക്  അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി പറഞ്ഞു. 


ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റാണി ജോസ്, വൈസ് പ്രസിഡണ്ട് ആനന്ദ് മാത്യു, ബ്ലോക്ക് ഉദ്യോഗസ്ഥർ, ചൂണ്ടച്ചേരി ബാങ്ക് മെമ്പർ സി.ഡി. ദേവസ്യ , സ്കൂളിലെ പൂർവ്വ അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങിവർ ചടങ്ങുകളിൽ സന്നിഹിതരായി. ആഘോഷങ്ങളിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ. യുടെ നേതൃത്വത്തിൽ അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും പങ്കാളികളായി.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു