Hot Posts

6/recent/ticker-posts

ലയൺസ് ക്ലബ് മാഞ്ഞൂരും മണ്ണാറപ്പാറ SMYM സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി


മണ്ണാറപ്പാറ: ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെയും SMYM മണ്ണാറപ്പാറ യൂണിറ്റിന്റെയും നേതൃത്വത്തിൽ കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മണ്ണാറപ്പാറ സെന്റ്.സേവിയെർസ് പാരീഷ് ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. പ്രോഗ്രാമിന്റെ ഉത്ഘാടനം മണ്ണാറപ്പാറ സെന്റ്.സേവിയേഴ്സ് ചർച്ച്‌ വികാരി റവ:ഫാദർ ജോസ് വള്ളോംപുരയിടത്തിന്റെ അധ്യക്ഷതയിൽ കോട്ടയം എം.പി തോമസ് ചാഴിക്കാടൻ നിർവഹിച്ചു.


ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണം നടത്തി. ക്ലബ്‌ പ്രസിഡന്റ് നിഖിൽ ഷാജു, SMYM -A യൂണിറ്റ് പ്രസിഡന്റ് ഐവിൻ ജെയിംസ് കൊല്ലമലയിൽ, SMYM -B യൂണിറ്റ് പ്രസിഡന്റ് അർഷിത അന്ന സജി എന്നിവർ പ്രസംഗിച്ചു.




അസി:വികാരി മൈക്കിൾ ചാത്തംകുന്നേൽ, ലയൺസ് ക്ലബ്‌ സെക്രട്ടറി ആനന്ദകുട്ടൻ, പി ബി, ലയൺസ് ക്ലബ്‌ മെമ്പർ ജേക്കബ്  ജോയി, മണ്ണാറപ്പാറ SMYM യൂണിറ്റ് അംഗങ്ങളായ റോണി സെബാസ്റ്റ്യൻ ഇലവത്തിൽ, ഏലന ജോബി തെങ്ങുംപള്ളിൽ, അന്ന ആനി സേവ്യർ കാറുകുളത്തെൽ എന്നിവരും കോട്ടയം S H മെഡിക്കൽ സെന്റർ ടീം അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു