Hot Posts

6/recent/ticker-posts

നവകേരള സദസ്സ് പാലായിൽ ഒരുക്കങ്ങൾ ആരംഭിച്ചു

പാലാ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ പങ്കെടുക്കുന്ന നവകേരള സദസിൻ്റെ പാലാ നിയോജക മണ്ഡലം അവലോകന യോഗം ചേർന്ന് ഒരുക്കങ്ങൾ ആരംഭിച്ചു. ബൂത്തുതലത്തിൽ ഭവന സന്ദർശനവും എല്ലാ വീടുകളെയും ഉൾപ്പെടുത്തി വീട്ടുമുററ സദസ്സും ഡിസം. 5 നകം പൂർത്തിയാക്കും.

ഇതോടനുബന്ധിച്ച് പ്രാദേശിക തലത്തിൽ വികസന ചർച്ചകളും നടത്തും. പഞ്ചായത്ത്തല സംഘാടക സമിതി ഇതിന് നേതൃത്വം നൽകും. ഡിസം 11 ന് വിപുലമായ വിളമ്പര ജാഥ പാലാ ടൗണിൽ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും പ്രത്യേകം വിളമ്പര ജാഥകളും നടത്തും. ബൂത്തു തലത്തിലുള്ള സംഘാടക സമിതിയ്ക്ക് ചെയർമാൻമാരെയും കൺവീനർമാരെയും ചുമതലപ്പെടുത്തി.


നവകേരള സദസിൽ പങ്കെടുക്കുന്നതിലേക്കായി വാഹനസൗകര്യം ഏർപ്പെടുത്തും. അവലോകന യോഗത്തിൽ നിയോജക മണ്ഡലം സംഘാടക സമിതി അവലോകന യോഗം ചെയർമാൻ തോമസ് ചാഴികാടൻ എം.പി.ഉദ്ഘാടനം ചെയ്തു.


ജനറൽ കൺവീനർ പി.ജി..രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്, ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, ഡി. വൈ. എസ്. പി. എ. ജെ .തോമസ്, മുനിസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഡിസം 12 നാണ് പാലായിൽ നവകേരള സദസ്സ് നടക്കുന്നത്.

Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്