Hot Posts

6/recent/ticker-posts

അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും നിഷ ജോസ് കെ മാണി




അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തി നിഷ ജോസ് കെ. മാണി. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെന്നും ജോസ് കെ മാണി എംപിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ നിഷ പറയുന്നു.


2013 മുതല്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. 


താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്, നിഷ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.


'താന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ഓപ്പറേഷന്‍ സമയത്തടക്കം ജോസ് കെ. മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പംനിന്നു. ഇതില്‍കൂടുതല്‍ എന്താണ് വേണ്ടത്.'


രണ്ടാമത്തെ അനുഗ്രഹം തന്റെ ഉള്ളിലുള്ള കരുത്താണ്. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്‍കിയ കരുത്ത് തനിക്കുണ്ട്. അതിനാല്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. കാന്‍സറിനെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍