Hot Posts

6/recent/ticker-posts

വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ ഷൂട്ടിങ് വേണ്ടെന്നു ഹൈക്കോടതി













കൊച്ചി:  തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാനാവില്ലെന്നു ഹൈക്കോടതി. ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മിഷണറുടെ ഉത്തരവിനെതിരെ അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസ് നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 


പാർക്കിങ് മേഖലയിലും മണികണ്ഠനാൽ ഭാഗത്തുനിന്നുള്ള റോഡിനു സമീപവും ഷൂട്ടിങ് അനുവദിച്ചാൽ ഭക്തജനങ്ങൾക്കു തടസ്സമുണ്ടാകുമെന്നും സിനിമാ യൂണിറ്റിലെ ബൗൺസർമാർവരെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി വിലയിരുത്തി. അതിനാൽ ഷൂട്ടിങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകാനാവില്ല.


ക്ഷേത്രമൈതാനം സൂക്ഷിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഉത്തരവുകളിറങ്ങിയിട്ടുണ്ടെങ്കിലും ക്ഷേത്രപരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാനും മറ്റും ദേവസ്വം ബോർഡ് ഏറെ ബുദ്ധിമുട്ടുകയാണ്. മൈതാനിയിലെ പരിപാടികൾ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. 


എന്നാൽ ക്ഷേത്രപരിസരത്ത് നിയോഗിച്ചിരിക്കുന്ന വാച്ച് ആൻഡ് വാർഡുകളുടെ എണ്ണം കുറവാണ്. അതിനാൽ ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും കോടതി പറഞ്ഞു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു