Hot Posts

6/recent/ticker-posts

സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു; മരണം ഗര്‍ഭിണിയായിരിക്കെ




ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു. അവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 


അടിയന്തര ശുശ്രുഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുഞ്ഞ് ഐ.സി.യുവില്‍ തുടരുകയാണ്. നടന്‍ കിഷോര്‍ സത്യയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.


നിരവധി സീരിയലുകളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്. കിഷോർ സത്യയ്‌ക്കൊപ്പം 'കറുത്തമുത്ത്' സീരിയലിൽ അഭിനയിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞ പ്രിയ  ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. 


എംഡി ചെയ്യാൻ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിത വിടവാങ്ങൽ. ബെംഗളൂരു സ്വദേശിയാണ്  ഭർത്താവ്. പൂജപ്പുരയിൽ അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു താമസം.
 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു