Hot Posts

6/recent/ticker-posts

കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി



കടുത്തുരുത്തി: കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപെട്ട് നവകേരള സദസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ നിവേദനം നൽകി.

മുൻ ഭരണ സമതിയുടെ അഴിമതിയും ധൂർത്തും സ്വജന പക്ഷവും മൂലം പൂട്ടിയ കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റിയും അനുബന്ധ സ്ഥാപനമായ പാലകരയിലുള്ള പി.എൽ.സി ഫാക്ടറിയും അതിനോട് ചേർന്നുള്ള പത്ത് ഏക്കർ സ്ഥലവും സർക്കാർ ഏറ്റെടുക്കണമെന്നും കർഷകർക്ക് റബർ പാൽ കൊടുത്ത വകയിലും നിക്ഷേപകയിനത്തിലും സംഘം നൽകുവാനുള്ള കോടികണക്കിന് തുകയും എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ടാണ് കുറവിലങ്ങാട് നടന്ന നവകേരള സദസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റും ഞീഴൂർ പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനറുമായ സന്തോഷ് കുഴിവേലി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. 

നിലവിൽ അന്യാധീനമായി കിടക്കുന്ന സംഘത്തിലെ സ്ഥലം സർക്കാർ ഏറ്റെടുത്ത് മറ്റ് കർഷക സംരഭങ്ങൾ തുടങ്ങണമെന്നും സന്തോഷ് കുഴിവേലി നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതുവരെ കർഷകർ നടത്തിയ നിവേദനങ്ങളുടെ കോപ്പികളും സംഘത്തിൽ നടന്ന ക്രമക്കേടുകളെ കുറിച്ചുള്ള കോട്ടയം ജില്ലാ സഹകരണ രജിസ്ട്രാർ (ജനറൽ) നടത്തിയ അന്യോഷണ റിപ്പോർട്ടും ഇത് വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ കോപ്പിയും  വിവിധ പത്രങ്ങളിൽ വന്ന വാർത്തകളുടെ കട്ടിംഗുകളും നിവേദനത്തിൽ അനുബന്ധമായി നൽകിയിട്ടുണ്ട്.




Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
പാലാ നഗരസഭാ ബജറ്റ്: നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ