Hot Posts

6/recent/ticker-posts

പാട്ടും കലാ വിരുന്നുമായി വോട്ടർ പട്ടികയിൽ പേരു ചേർക്കൽ



കോട്ടയം: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി യുവതലമുറയെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വ്യത്യസ്തമാർന്ന പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. 

ജില്ലാ തെരഞ്ഞെടുപ്പു വിഭാഗത്തിന്റെയും ഡി.ടി.പി.സിയുടെയും ജില്ലാ കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടി സി പ്പേഷൻ) നേതൃത്വത്തിലായിരുന്നു ഇല്ലിക്കൽ കല്ല്, ഇലവീഴാ പൂഞ്ചിറ, വൈക്കം ബീച്ച്, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിൽ  പ്രചരണ ക്യാമ്പയിനുകൾ സംഘടിപ്പിച്ചത്.



 

നാലു കേന്ദ്രങ്ങളിലും പ്രചരണത്തിന്റെ ഭാഗമായി മ്യൂസിക് ഷോ സംഘടിപ്പിച്ചു. വൈക്കം കായലോര ബീച്ചിന് സമീപം നടത്തിയ കലാവിരുന്ന് പുഞ്ച സ്പെഷ്യൽ ഓഫീസറും സ്വീപ്പിന്റെ ജില്ലാ നോഡൽ ഓഫീസറുമായ അമൽ  മഹേശ്വർ ഉദ്ഘാടനം ചെയ്തു. വൈക്കത്ത് കുക്കുമ്പർ സിറ്റി ബാൻഡിന്റെ നേതൃത്വത്തിൽ ഫ്യൂഷനും തണ്ണീർമുക്കത്ത് ചങ്ങനാശ്ശേരി നന്തുണി ടീമിന്റെ നേതൃത്വത്തിൽ നാടൻപാട്ടും അരങ്ങേറി. വോട്ടർ എൻറോൾമെന്റിനു പ്രത്യേക സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിരുന്നു. 







Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍