Hot Posts

6/recent/ticker-posts

പ്ലാശനാലിൽ അസ്ഥി രോഗ നിർണയ ക്യാമ്പ് നടത്തി



പ്ലാശനാൽ: തലപ്പലം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീയും ഭരണങ്ങാനം കോട്ടക്കൽ ആര്യ വൈദ്യ ശാലയും സംയുക്തമായി അസ്ഥി രോഗ നിർണയ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർമാർ, ഗ്രാമ പഞ്ചായത് സെക്രട്ടറി രാജീവ്‌ ആർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീജ, വൈസ് ചെയർപേഴ്സൺ ആശ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.  

എല്ലുകളുടെ തേയ്മാനം അറിയുന്നതിനുള്ള ബോൺ മിനറൽ ഡെൻസിറ്റി പരിശോധന സൗജന്യമായി ക്യാമ്പിൽ പങ്കെടുത്ത നൂറിലധികം ആളുകൾക്ക് ലഭ്യമായി. അസ്ഥി രോഗം, മറ്റു രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയും ക്യാമ്പിൽ ലഭ്യമായിരുന്നു. 


രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകിട്ട് 4 നാണു സമാപിച്ചത്. രണ്ടു ഡോക്ടർമാർ, നാലു ടെക്‌നിഷ്യന്മാർ എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു