Hot Posts

6/recent/ticker-posts

ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖ പാലാ രൂപതയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി



കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2022- 2023 പ്രവർത്തനവർഷത്തിലെ പാലാ രൂപതയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ശാഖക്കുള്ള പുരസ്കാരം കാവുംകണ്ടം മിഷൻ ലീഗ് യൂണിറ്റ് കരസ്ഥമാക്കി. പ്രവിത്താനത്തു വെച്ച് നടന്ന പാലാ രൂപത മിഷൻ ലീഗ് വാർഷിക സമ്മേളനത്തിൽ വച്ച് കാവുംകണ്ടം ശാഖാഗംങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. 


മിഷൻ സംഗമം, മിഷൻ ഗ്രാമസന്ദർശനം, അനാഥമന്ദിരങ്ങളിലേക്കുള്ള മനസ്സുണർത്തൽ യാത്ര, അനാഥമന്ദിരങ്ങൾക്ക് ഭക്ഷണപ്പൊതി - പാഥേയം വിതരണം, ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് പലചരക്കു സാധനങ്ങൾ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതി, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, ഭവന നിർമ്മാണ സഹായം, ബൈബിൾ ഞായറാ ചരണം, മിഷൻ ഞായറാചരണം, വിശ്വാസ പ്രഖ്യാപന റാലി, ദൈവവിളി പ്രോത്സാഹനസഹായം, അൾത്താര ബാലന്മാരുടെ സംഗമം, ഭവന സന്ദർശനം, ജീവിതദർശനക്യാമ്പുകൾ, സെമിനാറുകൾ, കൈച്ചെഴുത്തുമാസിക തയ്യാറാക്കൽ, കലാ മത്സരങ്ങൾ, പ്രതിഭകളെ ആദരിക്കൽ, ലൈബ്രറി ക്ലബ്ബ്, കുഞ്ഞുമിഷനറി ക്വിസ്, മാനുവൽ ബുക്ക് പൂരിപ്പിക്കൽ, അനുസ്മരണ സമ്മേളനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാവുംകണ്ടം മിഷൻലീഗ് യൂണിറ്റിന് പാലാ രൂപതയിൽ രണ്ടാംസ്ഥാനത്തിന് അർഹമാക്കിയത്. 



പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഭരണങ്ങാനത്തു വെച്ച് നടന്ന റാലിയിൽ കാവുംകണ്ടം ശാഖ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കടനാട് ഫൊറോനാ സൺഡേ സ്കൂൾ കലോത്സവത്തിൽ എ വിഭാഗത്തിൽ രണ്ടാം സ്ഥാനം കാവുംകണ്ടം യൂണിറ്റ് കരസ്ഥമാക്കി. ഇങ്ങനെ നിരവധി കർമ്മപരിപാടികൾ കഴിഞ്ഞ പ്രവർത്തന വർഷത്തിൽ യൂണിറ്റ് നടപ്പിലാക്കി. 


പാലാ രൂപതയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശാഖാംഗങ്ങളെ വികാരി ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ, പി.റ്റി.എ ഭാരവാഹികൾ തുടങ്ങിയവർ അഭിനന്ദിച്ചു. സിസ്റ്റർ സൗമാ ജോസ് വട്ടങ്കിയിൽ, ഡെന്നി ജോർജ് കൂനാനിക്കൽ, ബിനീറ്റാ ജോസ് ഞള്ളായിൽ, ജോയൽ ആ മിക്കാട്ട്, അജോ ബാബു വാദ്ധ്യാനത്തിൽ, ജിയാ കുറ്റക്കാവിൽ തുടങ്ങിയവർ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. സൺഡേസ്കൂളിലെ 80 ഓളം കുട്ടികൾ മിഷൻ ലീഗിൽ സജീവമായി പ്രവർത്തിക്കുന്നു.

Reactions

MORE STORIES

കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കാവുംകണ്ടം പള്ളി ഗ്രോട്ടോ തകർത്ത സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം: ജോസ് കെ.മാണി എം.പി.
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു