Hot Posts

6/recent/ticker-posts

പാലായിൽ എൽഡിഎഫ് പ്രചരണം ആരംഭിക്കുന്നു: മേഖലാ നേതൃസംഗമങ്ങൾക്ക് മൂന്നിന് തുടക്കം



പാലാ: പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിലെ മേഖല നേതൃസംഗമങ്ങൾ മൂന്ന്, നാല് തിയതികളിൽ നടക്കും. വിവിധ പഞ്ചായത്തുകളെ ഒരുമിപ്പിച്ചാണ് മേഖലാതലത്തിൽ നേതൃസംഗമങ്ങൾ വിളിച്ചുചേർത്തിരിക്കുന്നത്. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളത്. 

മൂന്നിന് 5.30ന് ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം ഇടമറ്റം ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും. നാലിന് മൂന്നിന് മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം, കടനാട് പഞ്ചായത്തുകളിലെ നേതൃസംഗമം മേലുകാവ്മറ്റം എച്ച്ആർഡിപി ഹാളിൽ നടക്കും. 



അഞ്ചിന് രാമപുരം, കരൂർ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന സമ്മേളനം രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിലാണ്. ആറിന് പാലാ നഗരസഭ, മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളുടെ നേതൃസംഗമങ്ങൾ ഒരുക്കിയിട്ടുണ്ട്. 13ന് ആറിനാണ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ. 

പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ചാണ് ഇടതുമുന്നണി പടയോട്ടം നടത്തുന്നത്. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മണ്ഡലംതലത്തിൽ നേതൃസംഗമങ്ങൾ നടത്തിയിരുന്നു. ഇതിനു തുടർച്ചയായണ് മേഖലാതലത്തിലുള്ള സമ്മേളനം നടത്തുക. 12ന് നിയോജകമണ്ഡലം കൺവൻഷനും നടക്കും.  


എൽഡിഎഫ് സ്ഥാനാർത്ഥി നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദർശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രമുഖ വ്യക്തികൾ,സംഘടനാ നേതാക്കൾ എന്നിങ്ങനേയും സന്ദർശനം ക്രമീകരിച്ചിരുന്നു. ബൂത്ത്തല കൺവൻഷനുകളും വാർഡ് കൺവൻഷനും ജനപങ്കാളിത്തം ഉറപ്പാക്കി നടത്താനുള്ള പരിശ്രമങ്ങളിലാണ് ഇടതുമുന്നണി നേതൃത്വം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുൻപുതന്നെ പ്രചരണരംഗം കൊഴുപ്പിക്കാനാണ് ഇടത് നീക്കം. സിപിഎം നേതൃത്വത്തിൽ കേഡർസ്വഭാവം പൂർണ്ണമായി ഉറപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. 



ഇതിനോടകം പാർലമെന്റ് മണ്ഡലം  മുഴുവനും പോസ്റ്ററുകളിലൂടെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തോമസ് ചാഴികാടൻ പാർലമെന്റ് മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നാളെ (മാർച്ച് 2) 12ന് കോട്ടയത്ത് പ്രസ്‌ കബ്ലിൽ നടക്കും.

തോമസ് ചാഴികാടൻ എം.പിക്ക് സ്വീകരണം നൽകി

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പിയ്ക്ക് സി.പി.ഐ പാലാമണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. അഡ്വ.പി.ആർ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജോർജ്, അഡ്വ.വി.ടി.തോമസ്, അനു. ബാബു തോമസ്, എം.ടി.സജി, ടി.ബി.ബിജു, സിബി ജോസഫ്, അഡ്വ.പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.

Reactions

Post a Comment

0 Comments

MORE STORIES

തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
ഈരാറ്റുപേട്ട വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്ന് പിടികൂടി യുവാക്കൾ. സംഘർഷാവസ്ഥ!
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
ഹൃദയസ്പർശിയായി "ദ് ലൈഫ് ഓഫ് എ സോൾജിയർ" സെന്റ് തോമസ് കോളേജിൽ
ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നറിയില്ല !!! വായടപ്പിച്ച് അഭിരാമി സുരേഷ്
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം, അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു
ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു
പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ്
ടൂറിസം രം​ഗത്തെ വൻ മുന്നേറ്റം! ഇൻഷൂറൻസോടെ യാത്ര ചെയ്യാം കെ റ്റി ഡി എസി നൊപ്പം
 പുല്‍വാമയില്‍ കാര്‍ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി