Hot Posts

6/recent/ticker-posts

പാലാ കാർമ്മൽ മെഡിക്കൽ സെൻ്ററിൽ കർമ്മലമാതാവിൻ്റെ തിരുന്നാളും ഹോസ്പിറ്റൽ ഡേയും സംയുക്തമായി ആഘോഷിച്ചു.


പാലാ:-സെൻ്റ് വിൻസെൻ്റ് മോണാസ്ട്രി പ്രിയോർ ഫാദർ ജയിംസ് നരിതൂക്കിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു.  തിരുന്നാളിൽ പങ്കെടുത്ത് പരി. അമ്മയുടെ മാതൃവാത്സല്യവും അനുഗ്രഹങ്ങളും സ്വീകരിക്കാൻ കാർമ്മൽ കുടുംബത്തിൽ നിന്നും കൂടാതെ ക്ഷണിക്കപ്പെട്ടവരും  വൈദികരും, സിസ്‌റ്റേസും ഉൾപ്പെടെ നിരവധി ആളുകൾ എത്തി. തുടർന്ന് ഹോസ്പിറ്റൽ ഡേ ആഘോഷങ്ങൾ നടന്നു. 


പൗരോഹിത്യത്തിൻ്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ആശുപത്രി ചാപ്ലിൻ ഫാദർ അലക്സാണ്ടർ ഓലിക്കലിനെ ബൊക്ക നൽകിയും, പൊന്നാട അണിയിച്ചും ആദരിച്ചു. ഓലിക്കലച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. ആശുപത്രി അഡ്മിനിസ്ട്രേട്ടർ സിസ്റ്റർ സെൽവിൻ സി.എം.സി സ്വാഗതം ആശംസിച്ചു.
പ്രൊവിൻഷ്യാൾ സിസ്റ്റർ സിജി തെരേസ് , പാലാ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ചീഫ് ഫിസിഷ്യൻ ഡോക്ടർ വിജയകുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബെറ്റി ജോസ്, ഫിസിഷ്യൻ തോമസ് പൊരുന്നോലി, സിസ്റ്റർ മരിയ ആൻ്റോ ,തുടങ്ങിയവർ പ്രസംഗിച്ചു.
ഡോക്ടർമാരും, സിസ്റ്റേഴ്സും, നഴ്സുമാരും ,മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ഡാൻസും, പാട്ടും, സ്കിറ്റും, കോമഡി ഷോയും എല്ലാമായി കാർമ്മൽ മെഡിക്കൽ സെൻ്റർ കുടുംബം സായാഹ്നം ഉത്സവമാക്കി മാറ്റി. തുടർന്ന് സ്നേഹവിരുന്നും നടന്നു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു