Hot Posts

6/recent/ticker-posts

പ്ലാവില തോരൻ മുതൽ ചേന പായസം വരെ... സ്കൂൾ ഓഡിറ്റോറിയം നാടൻ വിഭവങ്ങളുടെ കലവറയാക്കി വിദ്യാർത്ഥികൾ

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ യു.പി.വിഭാഗം ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധയമായി. പുതുതലമുറ കണ്ടിട്ടില്ലാത്ത പഴയ തലമുറകളുടെ ഇഷ്ട വിഭവങ്ങളായ പന കുറുക്ക് മുതൽ ചേന പായസംവരെ നാവിൽ തേനുറും രുചിയായി മാറി. 


വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും മുത്തശ്ശൻമാരും മുത്തശ്ശിമാരും ചേർന്ന് വിഭവങ്ങൾ ഒരുക്കിയപ്പോൾ നാടൻ വിഭവങ്ങളുടെ കലവറയായി സ്കൂൾ ഓഡിറ്റോറിയം മാറി. പ്ലാവില തോരൻ മുതൽ ചേമ്പ് തോരൻ വരെയുള്ള ഇലകറികളും മേളയിൽ ഇടംപിടിച്ചു. മേളയ്ക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ പങ്കുവെച്ച് സ്നേഹവിരുന്നും നടത്തി.


പഞ്ചായത്ത് മെബർ രമേശ് ഇലവുങ്കൽ മേള ഉദ്ഘാടനം ചെയ്തു. പുർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശൂപത്രി ഡയറ്റിഷ്യൻ റോസ് റ്റോം ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ്, അധ്യാപകരായ അജൂ ജോർജ്, ഹണി ഫ്രാൻസിസ്, പ്രിയമോൾ വി സി എന്നിവർ നേതൃത്വം നല്കി.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു