Hot Posts

6/recent/ticker-posts

പാലാ ബെറ്റര്‍ ഹോംസ് എക്സിബിഷന്‍ അവസാനിച്ചു

പാലാ: ടൗണ്‍ ഹാളില്‍ നടന്നുവന്ന 17-ാമത് ബെറ്റര്‍ ഹോംസ് എക്സിബിഷന്‍ സമാപിച്ചു. അഭൂതപൂര്‍വ്വമായ തിരക്കാണ് എല്ലാദിവസവും അനുഭവപ്പെട്ടത്. എക്സിബിഷന്റെ അവസാന ദിനം കൈയെഴുത്ത് മത്സരവും വൈകുന്നേരം 3 മണിക്ക് പ്രമുഖ പാമ്പ് പിടിത്തക്കാരന്‍ വാവാ സുരേഷിന്റെ ക്ലാസും ഉണ്ടായിരുന്നു.  5 ന് ഡോ. ജയ്സിന്‍ ജോസഫിന്റെ നേതൃത്വം നല്‍കിയ കാര്‍ഷിക ക്വിസ് മത്സരവും നടന്നു. 
വൈകിട്ട് 7 ന് പാലാ ടൗണ്‍ ജേസീസ് പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കോട്ടയം എം.പി. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാതിഥി ആയിരുന്നു. മാണി.സി. കാപ്പന്‍ എം.എല്‍.എ. വിവിധ മത്സരങ്ങളിലെ സമ്മാനര്‍ഹര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
കര്‍ഷക മിത്ര അവാര്‍ഡ് ജോര്‍ജ് കുളങ്ങരയ്ക്കും പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് ബാബു സല്‍ക്കാറിനും സമ്മാനിച്ചു.  വക്കച്ചന്‍ മറ്റത്തില്‍ എക്സ് എം.പി., ജിന്‍സണ്‍ ആന്റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിബിഷനോടനുബന്ധിച്ചുള്ള സമ്മാന കൂപ്പണുകളുടെ മെഗാ നറുക്കെടുപ്പും നടന്നു. യോഗത്തില്‍ ജോര്‍ജ്ജ് അപ്പശ്ശേരി സ്വാഗതവും ജോസ് ചന്ദ്രത്തില്‍ നന്ദിയും പറഞ്ഞു. 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു