Hot Posts

6/recent/ticker-posts

ജെ.സി.ഐ. പാലാ ബെറ്റർ ഹോംസ് എക്‌സിബിഷനും അഗ്രിഫെസ്റ്റും ഒക്ടോബർ 10 മുതൽ പാലായിൽ

പാലാ: ജെ.സി.ഐ പാലാ ടൗണിൻ്റെ നേത്യത്വത്തിൽ 17-ാമത് ബെറ്റർ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റും ഒക്ടോബർ 10 മുതൽ 13 വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണിവരെയാണ് എക്‌സിബിഷൻ നടക്കുക. അമ്പതോളം വ്യത്യസ്‌തമായ സ്റ്റാളുകളും വിവിധയിനം കാർഷിക ഉല്പ്പന്നങ്ങളുടെ പ്രദർശനവും എക്സ‌ിബിഷനിൽ ഉണ്ടാകും. കലാപരിപാടികളും വിവിധയിനം മത്സരങ്ങളും എക്‌സിബിഷനോടനുബ ന്ധിച്ച് നടത്തപ്പെടുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും സന്ദർശകർക്കായി സമ്മാന കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്.
10-ാം തീയതി വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് ജെ.സി.ഐ. പാലാ ടൗൺ പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജോസ് കെ. മാണി എം.പി. എക്‌സിബിഷൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജെ.സി.ഐ. സോൺ പ്രസിഡൻ്റ് അഷറഫ് ഷെരീഫ് നിർവ്വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ്, ജെ.സി.ഐ. സോൺ വൈസ് പ്രസിഡൻ്റ് ശ്യാം മോഹൻ, മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ തുടങ്ങിയവർ ആശംസകൾ നേരും.
ഉദ്ഘാടന ദിവസമായ ഒക്ടോബർ 10 ന് വൈകിട്ട് 3.30 മണിക്ക് നൂറു ഭാഷക ളിൽ പാടുന്ന സൗപർണ്ണിക ടാൻസൻ്റെ കലാപരിപാടി ടൗൺഹാൾ അങ്കണത്തിൽ അരങ്ങേറും. 11-ാം തീയതി വെള്ളിയാഴ്‌ച "എൻ്റെ പാലാ" എന്ന വിഷയത്തിൽ ഫോട്ടോ ഗ്രാഫി മത്സരം നടത്തും. 4 മണിക്ക് നൂറ് പുസ്‌തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച വിനായക് നിർമ്മലിനെ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ലീനാ സണ്ണി ആദരിക്കും. തുടർന്ന് അന്താക്ഷരി മത്സരവും ഉണ്ടായിരിക്കും. 12-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് പാലാ ടൗണിൽ നടത്തുന്ന മെഗാ ട്രഷർഹണ്ട് പാലാ ഡി.വൈ.എസ്‌.പി. കെ. സദൻ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വൈകിട്ട് എക്‌സിബിഷൻ അങ്കണത്തിൽ ഗാനമേള ഉണ്ടായിരിക്കും.
സമാപന ദിവസമായ 13-ാം തീയതി ഞായറാഴ്‌ച രാവിലെ മുതൽ കയ്യെഴുത്ത് മത്സരം സംഘടിപ്പിക്കും. ഞായറാഴ്‌ച 11 മണിക്ക് പ്രമുഖ പാമ്പ് വിദഗ്‌ധൻ വാവ സുരേഷിൻ്റെ പ്രകടനവും ഉണ്ടായിരിക്കും. വൈകിട്ട് 5 മണിക്ക് ഡോ. ജെയ്‌സിൻ ജോസഫിന്റെ നേതൃത്വത്തിൽ കാർഷിക ക്വിസ് മത്സരം ഉണ്ടായിരിക്കും. 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രാൻസീസ് ജോർജ്ജ് എം.പി. മുഖ്യാതിഥി യായിരിക്കും. മാണി സി. കാപ്പൻ എം.എൽ.എ. സമ്മാനദാനം നിർവ്വഹിക്കും. കർഷ കമിത്ര അവാർഡ് ജോർജ്ജ് കുളങ്ങരയ്ക്കും പ്രൊഫഷണൽ എക്സലൻസ് അവാർഡ് ബാബു കോച്ചേരിക്കും ഫ്രാൻസീസ് ജോർജ്ജ് എം.പി, സമ്മാനിക്കും. വക്കച്ചൻ മറ്റത്തിൽ എക്സ് എം.പി.യും ജെ.സി.ഐ. സോൺ കോ-ഓർഡിനേറ്റർ ജിൻസൺ ആന്റണിയും ആശംസകൾ അർപ്പിക്കും.
പ്രസിഡൻ്റ് പ്രൊഫ. ടോമി ചെറിയാൻ, സെക്രട്ടറി ജിമ്മി ഏറത്ത്, ട്രഷറർ ജോർജ്ജ് ആൻ്റണി, ചീഫ് കോ-ഓർഡിനേറ്റർ ബാബു കലയത്തി നാൽ, കൺവീനർമാരായ ബോബി കുറിച്ചിയിൽ, സണ്ണി പുരയിടം, ഷിനോ കടപ്ര യിൽ, ജോസ് ചന്ദ്രത്തിൽ, വിപിൻ വിൻസെൻ്റ്, എബിസൺ ജോസ്, നിതിൻ ജോസ്, നോയൽ മുണ്ടമറ്റം, ഡിജു സെബാസ്റ്റ്യൻ, ജിൻസ് ജോർജ്ജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു