രാമപുരം: മാർ അഗസ്തീനോസ് കോളേജും മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന അർത്ഥ നിർമ്മിതി ഫൗണ്ടേഷനും ചേർന്ന് ആരംഭിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള സൗജന്യ സാമ്പത്തിക സാക്ഷരത പരിശീലന പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു.  
കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്ബ്, അർത്ഥനിർമ്മിതി ഫൗണ്ടേഷൻ ദക്ഷിണമേഖലാ മേധാവി ജോഷി ജോണിന് ധാരണാപത്രം കൈമാറി. അർത്ഥനിർമ്മിതി റീജിയണൽ മേധാവി അലക്സ് കുര്യൻ, കൊമേഴ്സ് വിഭാഗം മേധാവി ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.






 
 
 
 
.jpeg) 
 
 
 
.jpeg) 
 
 
 
 
