Hot Posts

6/recent/ticker-posts

ജർമ്മനിയിലെ സാധ്യതകൾ അറിയാൻ അവസരവുമായി ചേർപ്പുങ്കൽ കോളേജ്

കോട്ടയം: പഠിക്കാനും ജോലി ചെയ്യാനും ജർമ്മനിയിലേയ്ക്കു പോകാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ സാധ്യതകൾ അറിയാൻ ചേർപ്പുങ്കൽ ബി വിഎം കോളേജ് അവസരമൊരുക്കുന്നു. 2024 നവംബർ 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് കോളേജ് തിയറ്ററിലാണ് ശില്പശാല നടക്കുക.
ജർമ്മനിയിൽ നിന്നുള്ള കായ് എറിക് സ്ട്രോബൽ, കൃഷ്ണ ജാവാജി എന്നിവർ സംസാരിക്കും. ജർമ്മനിയിൽ സ്ടുട്ട്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മികച്ച സംരംഭകരും ഫ്യൂറോമുണ്ടോ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഹെയ്ഡൽ ബർഗർ ഡ്രക്ക്മഷീൻ എം ജിയുടെ മുൻ എംഡിയുമാണ് എറിക് സ്ട്രോബൽ.
ഫ്രാങ്കഫർട്ട് ആസ്ഥാനമായുള്ള യൂറോ ടെക്സ്റ്റൈൽസ്, ഇംപാക്ടിയേഴ്സ്, ക്യൂറാ പേഴ്സണൽ തുടങ്ങിയ കമ്പനികളുടെ സ്ഥാപകനാണ് ഇന്ത്യൻ വംശജനായ കൃഷ്ണ ജാവജി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജർമ്മർ ഭാഷാ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നവർക്കും ഇതിൽ പങ്കെടുക്കാം. 
ബ്രോഷറിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഇ- ടിക്കറ്റുമായി ശില്പശാലയിൽ പങ്കുചേരാം എന്ന് പ്രിൻസിപ്പൽ ഫാ. ബേബി സെബാസ്റ്റ്യൻ അറിയിച്ചു.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു