പാലാ: ഭക്ഷ്യ ഉത്‌പാദന വിതരണ മേഖലയുടെ സംഘടനയായ (ഹോട്ടൽ, ലോഡ്‌ജ് & റിസോർട്ട്സ്, റസ്റ്റോറന്റ് ബേക്കേഴ്‌സ്, ഹോംസ്റ്റേ, കോഫി & ടീ സ്റ്റാൾ, സ്‌നാക്ക്സ് കൺഫെക്ക്ഷണറി, മില്ലറ്റ് സ്റ്റോർ etc.) കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) പാലാ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം 2024 നവംബർ 12 ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് ഹോട്ടൽ മഹാറാണി (കുരിശുപള്ളി ജംഗ്ഷൻ മെയിൻ റോഡ് പാലാ) യിൽ ചേരുമെന്ന് ഭാരവാഹികൾ പാലാ മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രസ്‌തുത യോഗത്തിൽ ഈ മേഖലയിലെ കഴിഞ്ഞവർഷം ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യുകയും എങ്ങനെ ഈ വ്യവസായം ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാം എന്ന വിഷയം അംഗങ്ങളുമായി ഒരു തുറന്ന ചർച്ച നടത്തുവാനും ഈ സമ്മേളനം വേദിയാകും.
അസോസിയേഷൻ മെമ്പർമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ വിലക്കയറ്റത്തെ എങ്ങനെ നേരിടാം, തൊഴിലാളി പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം, അനധിക്യത കച്ചവടങ്ങളെ എങ്ങനെ നേരിടാം, നമ്മൾ പാചകം ചെയ്യുന്ന വിഭവങ്ങൾക്ക് എങ്ങനെ വിലയിടാം,




