Hot Posts

6/recent/ticker-posts

പാലാ ജൂബിലി ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഡിസം. 7 ന്

പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് കുറുമുണ്ടയില്‍ ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഈ വര്‍ഷം ഡിസംബര്‍ 7 ന് ഉച്ചക്കഴിഞ്ഞ് 2.30 ന് പാലാ ടൗണില്‍ നടക്കും. ആലോചനായോഗത്തില്‍ പ്രസിഡന്റ് പി.ജെ. ഡിക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. 
അഡ്വ. സന്തോഷ് കെ. മണര്‍കാട്ടിനെ കണ്‍വീനറായി നിയമിച്ചു. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഈ വര്‍ഷം നല്‍കുന്നത്. ഒന്നാം സമ്മാനം 20,000 രൂപയും ട്രോഫിയും. ര
ണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്നിവയും 'എ' ഗ്രേഡ് ലഭിക്കുന്ന ടീമുകള്‍ക്ക് 5,000 രൂപ വച്ചും നല്‍കും. യോഗത്തില്‍ ബിജു വാതല്ലൂര്‍, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, ടെന്‍സന്‍ വലിയകാപ്പില്‍, കിരണ്‍ അരീക്കല്‍, ഷാജി പന്തപ്ലാക്കല്‍, ജിജി പറമുണ്ട എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447324240.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു