Hot Posts

6/recent/ticker-posts

അരുവിത്തുറ കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തൽസമയ ഫലവിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു

അരുവിത്തുറ: അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൽസമയ ഫല വിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു. കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. 
പൊളിറ്റിക്കസ്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ മോഡറേറ്ററായ ചർച്ചയിൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ഉൾക്കാഴ്ചയും സമകാലിക സംഭവവികാസങ്ങളും എന്ന വിഷയത്തിൽ ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ ഡോൺ ജോസഫ് ചർച്ച നയിച്ചു. 
സമകാലിക പശ്ചാത്തലത്തിൽ ഇൻഡോ അമേരിക്കൻ ബന്ധത്തിൻറെ ഭാവി എന്ന വിഷയത്തിൽ പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ സിറിൾ സൈമൺ ചർച്ചയ്ക്ക് നേതൃത്വം നൽകി. ചർച്ചയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു