Hot Posts

6/recent/ticker-posts

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് വിദ്യാർത്ഥികളിൽ നിന്നും ആവേശ പ്രതികരണം. 2024 നവംബർ 15 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 12ന് അവസാനിക്കും. 
പൊതുവിദ്യാഭ്യാസ മേഖലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ   ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തുന്ന മത്സരത്തിൽ ഇതിനോടകം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സ്കൂളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 
ഇരു വിഭാഗങ്ങളിലുമായി ആകെ 20,000 രൂപയുടെ ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നു. കൂടാതെ എസ്കോർറ്റിങ്ങ് സ്റ്റാഫ് അംഗങ്ങൾക്കായി പ്രത്യേക മത്സരവും ഒരുക്കിയിട്ടുണ്ട്.
സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോർജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ മത്സരം ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ സിനിമാതാരം മിയ ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. 
പൂർവ വിദ്യാർത്ഥിയും കേരള പ്രവാസി കോൺഗ്രസ് സിഡ്നി കോർഡിനേറ്ററുമായ സിബിച്ചൻ ജോസഫ് കൂടമറ്റത്തിൽ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ അജി വി. ജെ. തുടങ്ങിയവർ സംബന്ധിക്കും. വിശദ വിവരങ്ങൾക്ക് 9744586325, 8129606503 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി