കോട്ടയം: സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി അംഗം പി.കെ. അരവിന്ദബാബു നവംബർ 15ന് കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) തെളിവെടുപ്പ് നടത്തും. രാവിലെ 11 മുതലാണ് പരാതിയിന്മേൽ തെളിവെടുപ്പ്.

രാവിലെ 10 മുതൽ 11 മണി വരെ പൊതുജനങ്ങൾക്ക് പൊലീസ് സൂപ്രണ്ട്, അതിനു മുകളിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികൾ നൽകാം.




