Hot Posts

6/recent/ticker-posts

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 13 ന് പാലായിൽ

പാലാ: താലൂക്ക് അടിസ്ഥാനത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുക്കുന്ന മീനച്ചിൽ താലൂക്ക് തല അദാലത്ത് ഡിസംബർ 13ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടും. 
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻഅദാലത്ത് ഉദ്ഘാടനം ചെയ്യും. 
എം. പി. മാർ എം.എൽ.എമാർ തുടങ്ങിയവർ പ്രസംഗിക്കും. താലൂക്കിലെ വിവിധ വകുപ്പുകളുടെ മേധാവികൾ അദാലത്തിൽ പങ്കെടുക്കും. 21 വിഷയങ്ങളെ സംബന്ധിച്ച് പരാതികളും അപേക്ഷകളും പൊതുജനങ്ങൾക്ക് അദാലത്തിൽ നൽകാവുന്നതാണ്. 
പരാതികളും അപേക്ഷകളും ഓൺലൈനിൽ നൽകേണ്ട സമയം കഴിഞ്ഞതിനാൽ താലൂക്ക് ഓഫീസിലോ അന്നേദിവസം നേരിട്ടോ നൽകാവുന്നതാണ്. പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ ആലോചനയോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ മാണി സി കാപ്പൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. 
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പാല മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസുകുട്ടി ജോസഫ്, ജിജി തമ്പി, ബീന ടോമി, സ്കറിയ ജോസഫ്, ലീലാമ്മ ബിജു, തോമസ് മാളിയേക്കൽ, അനസ്യാ രാമൻ, ലിൻസി മാർട്ടിൻ തഹസിൽദാർ ലിറ്റിൽ മോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.




Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു