Hot Posts

6/recent/ticker-posts

പാലായ്ക്ക് പുത്തൻ രുചി അനുഭവം പകരാൻ 'ഫുഡ് ഫെസ്റ്റ് 2024' നാളെ ആരംഭിക്കുന്നു

പാലാ: ആഗോള വൈവിധ്യങ്ങളുമായി പാലായിൽ ഭക്ഷ്യ മേളയ്ക്ക് നാളെ (ഡിസംബർ 6) തുടക്കമാവുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിൻ്റെ നേത്യത്വത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്. ഡിസംബർ 6 ന് വൈകിട്ട് 4 മണിക്ക് പാലാ നഗര ഹൃദയത്തിൽ പുഴക്കര മൈതാനത്ത് മണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. 
ഡിസംമ്പർ 6, 9, 10 തീയതികളിൽ വൈകിട്ട് 4 മണിക്കും. ജൂബിലി തിരുനാൾ പ്രധാന ദിവസമായ 7, 8 തീയതികളിൽ ഉച്ചയ്ക്ക് 12 മണിക്കും. ഭക്ഷ്യമേള ആരംഭിക്കും. വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും. 
അനവധി വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി അൻപതിലധികം സ്റ്റാളുകളിലായാണ് ഫുഡ് ഫെസ്റ്റ്-2024 നടത്തുന്നത്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റൽ, ഫ്യൂഷൻ എന്നിവയും വിവിധതരം ഇൻഡ്യൻ, തനിനാടൻ, ഷാപ്പ് കറികൾ, ശീതളപാനീയങ്ങൾ, ഐസ്ക്രീമുകൾ, ഷെയ്ക്കുകൾ, മധുരപലഹാര ങ്ങൾ തുടങ്ങിയ രുചികരമായ വിഭവങ്ങളും ഫുഡ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതിനോടനുബന്‌ധിച്ച് എല്ലാ ദിവസവും വേദിയിൽ വച്ച് കലാപരിപാടികൾ നടത്തപ്പെടും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഡി ജെ ഗാനമേള, ഡാൻസ് നൈറ്റ്, മ്യൂസിക്ക് ബാൻറ് തുടങ്ങിയ കാലാവിരുന്ന് ഉണ്ടായിരിക്കും.
ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്ക്, മുഖ്യ സ്പോൺസൺ മാർ പുളിമൂട്ടിൽ സിൽക്ക്സ്, വിശ്വാസ്, സെൻ്റ് ജോസഫ് എൻജനീയറിംഗ് കോളേജ്, പ്രിയ സൗണ്ട്സ്, റേഡിയോ മംഗളം, മെഡിക്കൽ പാട്ണൻ മാർ സ്ലീവാ മെഡിസിറ്റി കൂടാതെ ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും സഹകരിക്കുന്നു. 




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്