Hot Posts

6/recent/ticker-posts

നിർമ്മിത ബുദ്ധിയിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ വൻ പുരോഗതി ഉണ്ടാകും: ഡോ: നൈനാൻ സജിത്ത് ഫിലിപ്

തുരുത്തിക്കാട്: നിർമ്മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ തന്നെ അനന്തവും അഭൂതപൂർവമായ പുരോഗതി ഉണ്ടാകും എന്ന് തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഇന്റലിജന്റ് സിസ്റ്റം സ്ഥാപക ഡയറക്ടറും ഡീനും കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിൽ പ്രമുഖനും പ്രഥമഗണീയനുമായ പ്രൊഫ ഡോ നൈനാൻ സജിത്ത് ഫിലിപ് പ്രസ്താവിച്ചു 
തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിൽ ഡോ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം ബി എ എം ട്രസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിഷപ്പ് ഏബ്രഹാം അനുസ്മരണ പ്രഭാഷണം പരമ്പരയിലെ 29 മത് പ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം 
ഈ വർഷം ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും നൊബേൽ സമ്മാനങ്ങൾ ലഭിച്ചത് നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങൾക്ക് ആണ്. കഴിഞ്ഞ മുന്നൂറോ നാനൂറോ വർഷങ്ങൾ കൊണ്ട് ശാസ്ത്രം നേടിയ പുരോഗതി അടുത്ത രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് സ്വായത്തമാക്കിയാൽ അതിൽ അതിശയപ്പെടാനില്ലാത്തത്ര സാധ്യതകൾ ആണ് നിർമ്മിത ബുദ്ധി മേഖല തുറന്നു തരുന്നത് എന്നും ഇതിന്റെ പ്രയോജനം ഏറ്റവും ആദ്യം ലഭിക്കുക ആരോഗ്യ മേഖലയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു 
കോളേജ് ആഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണ പരമ്പരയിൽ കോളേജ് സി ഇ ഒ എൻജിനീയർ ഏബ്രഹാം ജെ ജോർജ് അധ്യക്ഷത വഹിച്ചു.രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ,സെറാംപൂർ യൂണിവേഴ്സിറ്റി മുൻ ഡീൻ റവ:ഡോ:പി ജി ജോർജ്ജ്, കോളേജ് മാനേജർ ഡോ :ജോൺ എബ്രഹാം, പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ, മുൻ പ്രിൻസിപ്പൽമാരയ ഡോ: ജോസ് പാറക്കടവിൽ,ഡോ: നിരണം വർഗീസ് മാത്യു,ഡോ ജാസി തോമാസ്,ഡോ: ബിജു തോമസ് എന്നിവർ പ്രസംഗിച്ചു


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു