Hot Posts

6/recent/ticker-posts

എസ്.എം.വൈ.എം. അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു

അരുവിത്തുറ: എസ്. എം. വൈ. എം അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു. അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ റംശാ നമസ്കാരവും പ്രകാശമായ ഈശോയെ സ്തുതിച്ചുകൊണ്ട് ദീപങ്ങൾ തെളിയിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു.
അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, എസ്. എം.വൈ.എം അരുവിത്തുറ ഫൊറോനാ ഡയറക്ടർ ഫാ എബ്രാഹം കുഴിമുള്ളിൽ, ഫാ ജീമോൻ പനച്ചിക്കൽകരോട്ട്, ഫാ ജോസഫ്‌ കദളിയിൽ എന്നിവർ ചടങ്ങിന് കർമ്മികത്വം വഹിച്ചു.
 
എസ്. എം. വൈ. എം അരുവിത്തുറ ഫൊറോനാ പ്രസിഡന്റ്‌ ജോസ് ചാൾസ്, ജനറൽ സെക്രട്ടറി അമൽ മോൻസി, ഡെപ്യൂട്ടി പ്രസിഡന്റ് അജിൽ ബെന്നി, വൈസ് പ്രസിഡന്റ്‌ ചിന്നു കെ. ജോസ്, എസ്. എം. വൈ. എം അരുവിത്തുറ യൂണിറ്റ് പ്രസിഡന്റ് അലക്സ്‌ മാനുവൽ, ഡോൺ ജോസഫ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്