Hot Posts

6/recent/ticker-posts

റവ. ഫാ. ബോബൻ കൊല്ലപ്പള്ളിൽ മിഷനറീസ് കംപാഷൻ സുപ്പീരിയർ ജനറൽ

ഹൈദ്രബാദ്: റവ ഫാ. ബോബൻ കൊല്ലപ്പള്ളിൽ മിഷനറീസ് ഓഫ് കംപാഷൻ സുപ്പീരിയർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2025 ജനുവരി മാസം  18 ാം തീയതി ഹൈദരാബാദ് അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ കാർഡിനൽ പൂളാ ആന്തണി പിതാവിൻ്റെ മഹനീയ സാന്നിധ്യത്തിൽ നടന്ന മിഷണറീസ് ഓഫ് കംപാഷൻ സഭയുടെ ആറാമത്തെ ജനറൽ അസംബ്ലിയിലാണ് റവ. ഫാ. ബോബൻ കൊല്ലപ്പള്ളിലിനെ സുപ്പീരിയർ ജനറലായി വീണ്ടും  തിരഞ്ഞെടുത്തത്.
കേരളത്തിലെ പാലാ രൂപതയിൽപ്പെട്ട കൂടല്ലൂർ സെൻ്റ് ജോസഫ് ഇടവകാംഗമായ ഫാ. ബോബൻ ദൈവം തന്നെ ഏല്പിച്ച ദൗത്യം നിറവേ റ്റുന്നതിനായി കഴിഞ്ഞ 25 വർഷത്തിലധികമായി ലോകത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മിഷനറി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന  വൈദികനാണ്. 
ഇന്ത്യയിലെ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചൽ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ആഫ്രിക്കയിലെ ടാൻ സാനിയ, പപ്പുവാ ന്യൂഗിനി തുടങ്ങിയ മിഷൻ പ്രദേശങ്ങളിൽ കൃപയും കാരുണ്യവും നിറഞ്ഞ സേവന പ്രവർത്തനങ്ങളിലുടെ മിഷനറീസ് ഓഫ് കംപാഷൻ സന്യാസ സഭയെ നയിക്കുന്ന റവ ഫാ. ബോബൻ കൊല്ലപ്പള്ളിലിന്  അഭിനന്ദനങ്ങൾ.


മിഷണറീസ് ഓഫ് കംപാഷൻ സഭയുടെ പുതിയ കേന്ദ്ര ഭരണ സമിതി:
റവ. ഫാ. ബോബൻ കൊല്ലപ്പള്ളിൽ: സുപ്പീരിയർ ജനറൽ 
ഫാ. തോമസ് അസ്ലിസ്: അസിസ്റ്റൻറ് സുപീരിയർ ജനറൽ 
ഫാ. സ്റ്റീഫൻ ഈസനപ്പള്ളി: ആദ്യ കൗൺസിലർ 
ഫാ. പോളിമെറ്റ്ല ജയരാജ്: രണ്ടാം  കൗൺസിലർ 
ഫാ. ജോഷി സെബാസ്റ്റ്യൻ: മൂന്നാം കൗൺസിലർ
ഫാ. ജോർജ് ഫെർണാണ്ടസ്: ട്രഷറർ ജനറൽ 
ഫാ. ജോമോൻ ജോർജ്: ഇൻറേണൽ ഓഡിറ്റർ


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു