Hot Posts

6/recent/ticker-posts

മരിയ സദനത്തിലെ കലാകാരന്മാർക്കൊപ്പം സംഗീത വിരുന്നൊരുക്കാൻ സുപ്രസിദ്ധ പിന്നണിഗായകൻ കെ. ജി മാർക്കോസ് എത്തുന്നു

പാലാ: മരിയ സദനത്തിലെ കലാകാരന്മാർക്കൊപ്പം സംഗീത വിരുന്നൊരുക്കാൻ സുപ്രസിദ്ധ പിന്നണിഗായകൻ കെ. ജി മാർക്കോസ് എത്തുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഓർക്കസ്ട്ര എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച പാലാ മരിയ സദനം കലാസമിതിയുടെ ഗാനമേളയും മെഗാഷോയും ഉദ്ഘാടനം ചെയ്യുന്നതിനും നയിക്കുന്നതിനുമായിട്ടാണ് കെ. ജി മാർക്കോസ് എത്തുന്നത്. 
ചേർപ്പുങ്കൽ പാളയം പള്ളി തിരുനാളിനോടനുബന്ധിച്ച് ജനുവരി 12നാണ് മരിയ സദനം കലാസമിതിയുടെ ഗാനമേളയും മെഗാഷോയും അരങ്ങേറുന്നത്. 
ഈ വർഷത്തെ ഉദ്ഘാടന പ്രോഗ്രാം കെ .ജി മാർക്കോസ് നയിക്കുന്നത് കലാസമിതിക്ക് തങ്ങളുടെ അതിരുകൾ കൂടുതൽ വിശാലമാക്കാൻ അവസരമാകും. അതു തന്നെയാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും തിരുനാൾ പ്രസുദേന്തിത്വം വഹിക്കുന്ന പാളയം താഴത്തെ തയ്യിൽ ടി.ടി. തോമസ് പറഞ്ഞു. ഇത് മറ്റു ദേവാലയങ്ങളും മാതൃകയാക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു