Hot Posts

6/recent/ticker-posts

മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് ലഭിച്ചു

കോട്ടയം: കേരളത്തിലെ 200 ൽ അധികം ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ നിന്ന് മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് (M. F. C) ലഭിച്ചതായി മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ് കുളങ്ങര അറിയിച്ചു. 
ഇന്ന് (22-1-2025) തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ ട്രോഫി സമ്മാനിച്ചു. കമ്പനിയുടെ കോ: ചെയർമാൻ സാജു കുര്യനും, സി. ഇ. ഓ അനീഷ്‌ തോമസും ചേർന്ന് കമ്പനിക്ക് വേണ്ടി ട്രോഫി ഏറ്റുവാങ്ങി. 
ഈ അവാർഡ് കമ്പനിയുടെ എല്ലാ ഓഹരി ഉടമകളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും എല്ലാ ഓഹരി ഉടമകളെയും, ഡയറക്ടർമാരെയും, കമ്മറ്റിക്കാരെയും അഭിനന്ദിക്കുന്നതായും കമ്പനി ചെയർമാൻ ജോർജ് കുളങ്ങര അറിയിച്ചു.
മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ചെയർമാൻ ജോർജ് കുളങ്ങര പറഞ്ഞു. ഉഴവൂർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകൾ, മേഖലയിലെ പഞ്ചായത്തുകൾ, നബാർഡ് തുടങ്ങിയവയുടെ സഹകരണത്തോടെ കാർഷിക മേഖലയിൽ വ്യത്യസ്തമായ പ്രവർത്തനം നടത്തുകയാണ് ലക്ഷ്യം. 
ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങരയുടെ നേതൃത്വത്തിൽ ആരംഭിച്ച മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി കർഷകർക്ക് ആധുനിക കൃഷി രീതികളിൽ പരിശീലനം, മികച്ച വിത്തുകൾ ലഭ്യമാക്കുക, ആധുനിക കാർഷികയന്ത്രങ്ങൾ ലഭ്യമാക്കുക, കാർഷിക ഉൽപന്നങ്ങൾ ശേഖരിച്ച് ശീതീകരിച്ച സംഭരണശാലകളിൽ സൂക്ഷിക്കുക, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചു കയറ്റി അയയ്ക്കുക, വില്ലേജ് ടൂറിസവും ഹോം സ്റ്റേയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നടപ്പാക്കുന്നത്. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍