Hot Posts

6/recent/ticker-posts

പാലാ മാരത്തൺ ജനുവരി 19 ഞായറാഴ്ച സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ

പാലാ: ലയൺസ് ക്ലബ് ഇന്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ്‌സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ 2025 ജനുവരി 19 ഞായറാഴ്‌ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 21 km രാവിലെ 5.00 മണിയ്ക്കും, 10 km രാവിലെ 6.00 മണിയ്ക്കും, 3 km രാവിലെ 6.30 നും, ആരംഭിക്കുന്നതാണ്. 
50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്യാഷ് പ്രൈസുകൾ നല്‌കുമെന്നും ഭാരവാഹികൾ അറിയിച്ചു. മൊത്തം ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റ്റീഷർട്ട്, മെഡൽ, റ്റൈമ്‌ഡ് ചിപ്പ്, പ്രഭാതഭക്ഷണം ഇവയും പങ്കെടുക്കുന്നവർക്ക് നല്‌കുന്നതാണ്. വാം അപ്പ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 15 വരെയാണ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുക. 
ലയൺ ആർ. വെങ്കിടാചലം (ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇന്റർനാഷ്‌ണൽ 318ബി), ലയൺ മാഗി ജോസ് മേനാംപറമ്പിൽ (മുൻ ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇൻ്റർനാഷ്‌ണൽ 318ബി), ചെറി അലക്‌സ് മേനാംപറമ്പിൽ, (എൻജിനീയറിംഗ് ഫോറം മുൻ പ്രസിഡന്റ്), ലയൺ മധു എം.പി. (ഡിസ്ട്രിക് ചീഫ് കോ- ഓർഡിനേറ്റർ), ജിമ്മി ജോസഫ് (മുൻസിപ്പൽ കൗൺസിലർ, പാലാ), വി.എം. അബ്‌ദുള്ളഖാൻ (സഫലം 55 പ്ലസ് സെക്രട്ടറി), പ്രൊഫസർ തങ്കച്ചൻ മാത്യു (മുൻ ഫിസിക്കൽ എഡ്യൂക്കേ ഷൻ ഡയറക്‌ടർ, അൽഫോൻസാ കോളേജ് പാലാ) ആദർശ് ഡെക്കാത്തലോൺ എന്നിവർ പങ്കെടുക്കുന്നതാണ്. ബന്ധപ്പെടുക: Mob : 9846566 483, 9961 311 006.
പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാഗി ജോസഫ് മേനോമ്പറമ്പിൽ, വി. എം അബ്‌ദുള്ള ഖാൻ, ചെറി മേനോമ്പറമ്പിൽ, ആദർശ് പി ജോൺ തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു