Hot Posts

6/recent/ticker-posts

32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം; വിളംബര ഘോഷയാത്ര പ്രൗഢഗംഭീരമായി

പാലാ: 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് വിളംബര ഘോഷയായാത്രയോടെ പ്രൗഢമായ തുടക്കും. ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വാദ്യമേളങ്ങൾ, ഭജന സംഘങ്ങൾ, നിശ്ചല ദൃശ്യം, നാടൻ കലാരൂപങ്ങൾ എന്നിവ മാറ്റു കൂട്ടി. 
സ്വാഗത സംഘം ഭാരവാഹികളായ ഡോ.എൻ.കെ.മഹാദേവൻ, കെ.എൻ.ആർ.നമ്പൂതിരി, അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.ഡി. പ്രസാദ്, സി.കെ.അശോകൻ,ഡോ.പി.സി. ഹരികൃഷ്ണൻ, കെ.കെ.ഗോപകുമാർ, അഡ്വ.ജി. 1.ജി. അനീഷ്, അ കെ.വി.പ്രസാദ്ദുമാർ, റെജി കുന്നനാംകുഴി, എം.പി. ശ്രീനിവാസ്, വി.വിവേക്, കെ.എം. അരുൺ, ടി.കെ.ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. 
സംഗമ നഗരിയായ വെള്ളാപ്പാട് ഭഗവതി ക്ഷേത്ര സന്നിധിയിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ ഘോഷയാത്ര സമാപിച്ചു. തുടർന്ന് നാമസങ്കീർത്തനങ്ങളാൽ ഭക്തിനിർഭരമായ സംഗമ നഗരിയിൽ സ്വാഗതസംഘം രക്ഷാധികാരി അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമ പതാക ഉയർത്തി.
32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗവർണർ നിർവ്വഹിച്ചു. അഡ്വ രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി നടനും എഴുത്തുകാരനുമായ നന്ദകിഷോർ വിവേകാനന്ദ സന്ദേശവും സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും നടത്തി. 
സേവാഭാരതിക്ക് ഭൂമി ദാനം ചെയ്ത പൂർണശ്രീ ഗോപിനാഥൻ നായരെ സേവാഭാരതി സംസ്ഥാന സംഘടന കാര്യദർശി രാജീവ് ആദരിച്ചു. ഡോ.എൻ.കെ.മഹാദേവൻ, കെ.എൻ.ആർ. നമ്പൂതിരി, അഡ്വ. ജി. അനീഷ് എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍