പാലാ: ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആദ്ധ്യാത്മിക വിദ്യാഭ്യാസവും നമുക്ക് ആവശ്യമാണെന്ന് അനൂപ് വൈക്കം പറഞ്ഞു. മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മക്കളിൽ ധാർമ്മിക ബോധം നൽകുന്നവരാകണം മാതാപിതാക്കൾ. മനസാക്ഷിക്ക് നിരക്കാത്തത് ഒന്നും ചെയ്യില്ല എന്ന് ബോധമാണ് മാതാപിതാക്കൾ കുട്ടികൾക്ക് നൽകാവുന്ന വലിയ സമ്പാദ്യമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജയലക്ഷ്മി അമ്മാൾ മുഖ്യപ്രഭാഷണം നടത്തി.ശുഭസുന്ദർ രാജ്, സിന്ധു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.