Hot Posts

6/recent/ticker-posts

ബെറ്റി റോയി മണിയങ്ങാട്ട് (കേരള കോൺ.(എം) പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

പള്ളിക്കത്തോട്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ് (എം)-ലെ ബെറ്റി റോയി മണിയങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണ പ്രകാരമാണ് കേരള കോൺ (എം) പ്രതിനിധിയായ ബെറ്റിക്ക് അദ്ധ്യക്ഷ പദവി ലഭിച്ചത്. എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായാണ് കേരള കോൺഗ്രസ് (എം) ന് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിച്ചു വരികയായിരുന്നു. ഇത് മൂന്നാം പ്രാവശ്യമാണ് ബെറ്റി ബ്ലോക്ക് പഞ്ചായത്ത് അംഗമാകുന്നത്. 
ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായും പ്രവർത്തിച്ചിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവും കാഞ്ഞിരമറ്റം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും കേരള വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, അകലകുന്നം പഞ്ചായത്ത് പ്രസിഡണ്ട് സിന്ദു അനിൽ കുമാർ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി ജോർജ്, ബിനോയി നരിതൂക്കിൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, സാജൻ തൊടുക, ജോസ്.പി.ജോൺ, പ്രൊഫ.എം.കെ. രാധാകൃഷ്ണൻ, മാത്യു വർഗീസ്, മറിയാമ്മ എബ്രാഹം, അശോക് കുമാർ പുതുമന എന്നിവർ സ്വീകരണ യോഗത്തിൽ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍