Hot Posts

6/recent/ticker-posts

കർഷകരുടെ വേഷത്തിൽ കുട്ടികൾ; കൗതുകമായി 'വിതയുത്സവം'

വൈക്കം: അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ വിതയുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു ഉദ്ഘാടനം ചെയ്തു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചിതമാക്കി കൊടുക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണിത്.  
അക്കരപ്പാടം എന്ന ഗ്രാമത്തിൽ ഇപ്പോൾ നെൽകൃഷി അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ അതിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ വേണ്ടി സ്കൂളിൽ തന്നെ കര നെൽ കൃഷിക്ക് ആവശ്യമുള്ള സ്ഥലം ഒരുക്കി എടുക്കുകയായിരുന്നു. സ്കൂളിലെ നെൽപ്പാടത്ത് നടന്ന വിതയുത്സവത്തിൽ കർഷകരുടെ വേഷത്തിൽ എത്തിയ കുട്ടികൾ കൗതകമുണർത്തി. 
വിതയുത്സവത്തിൽ പിടിഎ പ്രസിഡണ്ട് പി.വി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി. പ്രസാദ്, ബ്ലോക്ക് മെമ്പർ ഒ.എം ഉദയപ്പൻ, സ്കൂൾ വികസന സമിതി ചെയർമാൻ എ.പി നന്ദകുമാർ, പി.എൻ ദാസൻ, കെ. ലക്ഷ്മണൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, അനുഷ.വി, കെ.എ അഞ്ജു, പ്രസീന ശങ്കർ, സ്മിത മേനോൻ, സജീവ് വഞ്ചൂരത്തിൽ എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു