Hot Posts

6/recent/ticker-posts

വൈപ്പിന്‍പടി - ടിവി പുരം റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

വൈക്കം: വൈക്കം വൈപ്പിന്‍പടി - ടിവി പുരം റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ടി വി പുരത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. 
സംസ്ഥാന സര്‍ക്കാരിന്റെ 10 കോടി രൂപ വിനിയോഗിച്ചാണ് 7.9 കിലോമീറ്റര്‍ ദൂരത്തില്‍ ടിവിപുരം പഞ്ചായത്തിനെയും വൈക്കം നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വൈപ്പിന്‍പടി - ടിവിപുരം റോഡ് ആധുനിക നിലവാരത്തിലാണ് നവീകരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥിയായി. പൊതുമരാമത്ത്‌ വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ജോസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാജി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, ടിവിപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാര്‍, എം.കെ.റാണിമോള്‍, അഡ്വ.കെ.കെ. രഞ്ജിത്ത്, പി. ശശിധരന്‍, എം.ഡി. ബാബുരാജ്, പി.ഡി. ഉണ്ണി,ടെല്‍സണ്‍ തോമസ്, പോള്‍സണ്‍ ജോസഫ്, എം.എസ്. രാമചന്ദ്രന്‍, ഇ.എന്‍. സാലിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും