Hot Posts

6/recent/ticker-posts

പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു കൃതികളുടെ ആലാപനം നടത്തി

ടിവിപുരം: ടിവിപുരം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ കീഴിലുള്ള ഗുരുകുലം പഠന കളരിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു കൃതികളുടെ ആലാപനം നടത്തി. പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് 90കുട്ടികൾ ക്ഷേത്രാങ്കണത്തിൽ ഗുരുദേവ കൃതികൾ ആലപിച്ചത്.  
എസ് എൻ ഡി പി യോഗം വൈക്കം യൂണിയനിലെ വിവിധ ശാഖായോഗങ്ങളിൽ ശ്രീനാരായണ കൃതികളും ഗുരുദേവ ദർശനവും കുട്ടികളെ പഠിപ്പിക്കുന്ന കനകാംബരൻ മാസ്റ്ററാണ് പഴുതു വള്ളിയിലെ വിദ്യാർഥികളെ ഗുരുദേവ കൃതികൾ അഭ്യസിപ്പിച്ചത്. 
എല്ലാ ഞായറാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മുതൽ 4.30വരെയാണ് വിദ്യാർഥികൾക്ക് ക്ലാസ് നടത്തുന്നത്. കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ക്ലാസ് സഹായകരമാകുന്നുണ്ടെന്ന് കനകാംബരൻ മാസ്റ്റർ പറഞ്ഞു. 
കോ-ഓർഡിനേറ്റർമാരായദീപസാബു മൂത്തേടത്ത്, ഗിരികൊച്ചു നാവള്ളിൽ, പള്ളിപ്രത്തുശേരി എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി വി.ആർ. അഖിൽ, വൈസ് പ്രസിഡൻ്റ് മനോജ് പൂത്തേത്ത് , സുജിത്ത് വേലംപറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗുരുകുലം പഠന കളരി നടത്തുന്നത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു